കണ്ണൂര്‍ എടപ്പുഴയില്‍ നായാട്ടിന് പോയവരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : എടപ്പുഴ വനത്തോട് ചേര്‍ന്ന മിച്ചഭൂമിയില്‍ നായാട്ടുസംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. എടൂര്‍ കമ്പനിനിരത്ത് സ്വദേശി പുലുക്കി പി.ആര്‍. മോഹനനാണ് (52) മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആളെ തോക്കുസഹിതം കരിക്കോട്ടക്കരി പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായി മരത്തില്‍ കയറി വെടിവെക്കാനായി ഒരുങ്ങുന്നതിനിടെ കാല്‍ തെറ്റി താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് നിഗമനം.

മോഹനന്റെ കാല്‍മുട്ട് വെടിയേറ്റ് തകര്‍ന്നനിലയിലാണ്. സംഭവശേഷം നാട്ടുകാരെ കൂടെയുണ്ടായിരുന്ന ആള്‍ വിവരമറിയിക്കുകയായിരുന്നു. ഉള്‍വനത്തില്‍ നിന്ന് മോഹനനെ പുറത്തെത്തിക്കുന്നതിന് ഏറെ സമയമെടുത്തു. ഇതിനിടെ ചോരവാര്‍ന്നാണ് ഇയാള്‍ മരിച്ചത്. മൃതദേഹപരിശോധനയ്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കള്‍: ഷിജിന, സുദിന, അമല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...