Thursday, May 8, 2025 5:29 pm

റെഡ് സോണ്‍ പ്രദേശങ്ങളായ കണ്ണൂരിനും കാസര്‍ഗോഡിനും മെയ് മൂന്നിനു ശേഷമുള്ള ഇളവുകള്‍ ബാധകമാവില്ല ; കടുത്ത നിയന്ത്രണങ്ങള്‍ തുടരും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  :  രാജ്യമാകെ മെയ് മൂന്ന് മുതല്‍ ലോക്ഡൗണ്‍ ഇളവ് ഭാഗികമായി നടപ്പില്‍ വരുത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരിനും തൊട്ടടുത്ത കാസര്‍ഗോഡിനും ഇളവുകള്‍ ബാധകമാവില്ല. റെഡ് സോണ്‍ പ്രദേശങ്ങളായ ഈ രണ്ടു ജില്ലകളിലും മെയ് 15 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഏറ്റവും കുടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഹോട്ട്‌ സ്‌പോട്ട് പ്രദേശങ്ങളുള്ളതും ഈ രണ്ട് ജില്ലകളിലാണ്.

നിലവില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍  54 പേരും കാസര്‍ഗോഡ് 15 പേരുമാണ് ചികിത്സയിലുളളത്. രണ്ടു ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. റെഡ്‌സോണ്‍ പട്ടികയില്‍പ്പെട്ടതിനാല്‍ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂരില്‍ ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24 കാരനാണു രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി.

നിലവില്‍ 55 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 21 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആറു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 2,606 പേര്‍ വീടുകളിലുമായി 2,720 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 2,851 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2,571 എണ്ണത്തിന്റെ ഫലം ലഭ്യമായി. 280 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതിനിടെ വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിള്‍ പരിശോധന കഴിഞ്ഞ ദിവസവും തുടര്‍ന്നു. ജില്ലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുടെ എണ്ണം 88 ആയി. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരെയാണു രണ്ടാം ഘട്ടത്തില്‍ സ്രവ പരിശോധനയ്ക്കു വിധേയമാക്കുന്നത്.

ഇതിനിടെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാള്‍ സുഖംപ്രാപിച്ചു. പുതിയതായി രണ്ടുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 2,197 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2,165 പേരും ആശുപത്രികളില്‍ 32 പേരുമാണുള്ളത്. 3,791 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ പരിശോധനയ്ക്ക് അയച്ചത്. 3,104 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 370 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗ വിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 256 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന സൂചനകളാണ് രാജ് നാഥ് സിങ്...

0
ഡൽഹി: ഇനി ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന...

മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

0
കോട്ടയം: കോട്ടയം മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച്...

രണ്ടാം റൗണ്ടിലും മാർപാപ്പയെ തെരഞ്ഞെടുത്തില്ല ; വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു

0
വത്തിക്കാന്‍ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ രണ്ടാം റൗണ്ടിൽ മാർപാപ്പയെ...

ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം ; ഏഴ് പാക് വ്യോമ...

0
ദില്ലി : ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം....