കൊച്ചി : ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ നിബന്ധനകളില്‍ ഇളവ്. ഇവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ വേണ്ട. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. 75 വയസിന് മുകളിലും 10 വയസിന് താഴെയുള്ളവര്‍ക്കും ഇളവ് ബാധകം. എല്ലാവരും സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോകണമെന്നായിരുന്നു ആദ്യ തീരുമാനം.
നേരത്തെ തീരുമാനിച്ചിരുന്നത് അതിര്‍ത്തി കടന്ന് വരുന്നവരെല്ലാം ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു. ആ തീരുമാനമാണ് പുന:പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പുതുക്കിയ തീരുമാനത്തിന്റെ ആനുകൂല്യങ്ങള്‍ നാളെ രാവിലെ മുതല്‍ അതിര്‍ത്തി കടന്നു വരുന്നവര്‍ക്ക് ലഭ്യമാകും. ഗര്‍ഭിണികളും അവരുടെ കൂടെയുള്ളവരും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്.