മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ; പ്രതിഷേധം രൂക്ഷം ; ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധം കടുപ്പിച്ചതോടെ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിഷേധം നിയന്ത്രിക്കാനാണ് സുരക്ഷാ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന് സമീപം ഒത്തുകൂടാനാണ് ആഹ്വാനം. തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പോലീസ് തടഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വന്‍ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പൊതുജീവിതം തടസ്സപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

അതിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രിയും ഇമ്രാന്‍ ഖാന്റെ സഹായിയുമായ അലി അമിന്‍ ഗണ്ഡാപൂര്‍, ഡി ചൗക്ക് എന്നറിയപ്പെടുന്ന നഗരത്തിന്റെ റെഡ് സോണിന്റെ പ്രവേശന കവാടത്തിന് സമീപം ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തു. ഈ റെഡ് സോണിലാണ് പാര്‍ലമെന്റ് കെട്ടിടം, പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എംബസികള്‍, വിദേശ ഓഫീസുകള്‍ എന്നിവയുള്ളത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ അവിടെ തുടരാന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ടെന്ന് അലി അമിന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ജയിലിലുള്ള എല്ലാ നേതാക്കളെയും മോചിപ്പിക്കുക, ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനാല്‍ നിലവിലെ സര്‍ക്കാര്‍ രാജിവയ്ക്കുക എന്നിവയാണ് പിടിഐയുടെ പ്രധാന ആവശ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ജയിലിലാണ് ഖാന്‍. അഴിമതി മുതല്‍ അക്രമത്തിന് പ്രേരിപ്പിച്ചത് വരെ നിരവധി കേസുകള്‍ നേരിടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...