സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ : നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുന്നു. നാളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. എല്ലാ ഘടകങ്ങളും പരിഗണിച്ച്‌ മാത്രമേ ലോക്ക്ഡൗണ്‍ തീരുമാനിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാകുന്നത് പ്രാദേശികമായുള്ള സമ്പര്‍ക്കമാണ് എന്നതാണ് യഥാര്‍ത്ഥ്യം. ആകെ രോഗികളില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. സാമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരദേശ മേഖലയിലും സ്ഥിതി ഗുരുതരമാണ്.

95 ശതമാനത്തിനുടത്താണ് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പര്‍ക്ക വ്യാപനം ഗുരുതരമാവുകയാണ്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയിരിക്കുകയാണ്. സാമൂഹിക അകലം ഉറപ്പുവരുത്താനും രോഗബാധ തടയാനും ഈ ഘട്ടത്തില്‍ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ ആണ് സര്‍ക്കാരിനു മുന്നിലുള്ള ഒരു മാര്‍ഗം.

നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം നിര്‍ണായകമാകും. രോഗം ബാധിക്കുന്ന പ്രദേശങ്ങള്‍ മാത്രമായി അടിച്ചിടുന്നത് കൊണ്ട് ഗുണമുണ്ടാകുന്നില്ലെന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം അടച്ചിടല്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാകുമെന്നതിനാല്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചാവും തീരുമാനമെടുക്കുക. അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരിക്കുകയാണ്. അതിര്‍ത്തി കടന്നുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്കുമില്ല. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടാനുള്ള സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...