കോട്ടയം : റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ പ്രഖ്യാപിച്ച ജില്ലകളായിരുന്നു ഇവ രണ്ടും. എന്നാല്‍ പിന്നീട് ഇളവുകള്‍ പിന്‍വലിച്ചിരുന്നു. വീണ്ടും തുടര്‍ച്ചയായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഏര്‍പ്പെടുത്തുക.
വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതും സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്.
അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രം പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം.
ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.
വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.
പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടാകില്ല.
അവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവൃത്തികള്‍ എന്നിവ നിര്‍ത്തിവെക്കണം.
കോവിഡ് – 19മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്‍ഡ് റസ്ക്യൂ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.