കാസര്‍ഗോഡ് : ആശുപത്രിയിലേക്ക് പോകാന്‍ കര്‍ണാടക പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. കാസര്‍ഗോഡ് തുമ്മിനാട് സ്വദേശി ഹമീദാണ് മരിച്ചത്. ആസ്തമ രോഗം മൂര്‍ച്ഛിച്ച് മാംഗളൂര്‍ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകാനായി കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കാത്തുകിടന്നത് ഒരു മണിക്കൂര്‍.
അത്യാസന്ന നിലയിലുള്ള രോഗിയാണെന്നു പറഞ്ഞിട്ടും കര്‍ണാടക പോലീസ് കടത്തി വിട്ടില്ല. തുടര്‍ന്ന് വാഹനത്തില്‍ വെച്ചു മരണപ്പെടുകയായിരുന്നു. അല്പം മുമ്പ് മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെയും കര്‍ണാടക പൊലീസ് ഇതുപോലെ തടഞ്ഞിരുന്നു. തിരിച്ച് കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശുകാരിയായ അമ്മയെയും കുഞ്ഞിനെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.