ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയത് 154 കോടി 42 ലക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയത് 154 കോടി 42 ലക്ഷം. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാസ്ക് ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതും, നിയന്ത്രണം ലംഘിച്ച്‌ വാഹനങ്ങള്‍ നിരത്തിലിറക്കിയതുമടക്കമുള്ള ലംഘനങ്ങള്‍ക്കാണ് 154 കോടി 42 ലക്ഷത്തി 4700 രൂപ പോലീസ് പിടിച്ചെടുത്തത്.

പണിയും കൂലിയും ഇല്ലാതെ ജനങ്ങള്‍ നട്ടം തിരിയുന്നസമയാത്താണ് സര്‍ക്കാരിനു വേണ്ടി കിങ്കരന്മാരായ പോലിസുകാര്‍ ജനങ്ങളെ പിഴിഞ്ഞൂറ്റിയത്‌. ഇത്രയും പിഴ ചുമത്തിയതെന്നുള്ളത് സര്‍ക്കാരിന് തന്നെ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കുന്നുണ്ട്. 611851 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്, 1,86,790 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പിഴ ചുമത്തിയിരിക്കുന്നത്, 22,41,59,800 രൂപ ഇവിടെ നിന്ന് മാത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 14,24,43,500 രൂപയും, മലപ്പുറത്ത് 13,90,21,500 രൂപയാണ് പിഴ ഇനത്തില്‍ പോലീസിനു ലഭിച്ചത്.

അതേസമയം, 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് റെയില്‍വേ പോലീസും 4,10100 രൂപ സര്‍ക്കാരിന്റെ ഖജനാവിനു സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളെ അനാവശ്യമായി വേട്ടയാടുന്ന പോലീസ് നടപടിയാണ് ലോക് ഡൗണ്‍ കാലത്തേതെന്നും, പിഴകളില്‍ ഒട്ടുമിക്കതും അനാവശ്യമായിരുന്നുവെന്നും കണക്കുകള്‍ പുറത്തു വന്നതോടെ വെളിച്ചത്ത് വരുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...