കണ്ണൂർ: കണ്ണൂർ എകെജി ആശുപത്രിയിൽ ലോക്ക് ഡൗൺ ലംഘനം. ആശുപത്രിയിലേക്ക് ജീവനക്കാരെ ബസിൽ കുത്തിനിറച്ച് എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ചട്ടം ലംഘിച്ച് നൂറോളം പേരാണ് മിനി ബസിൽ യാത്ര ചെയ്തത്.
സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലാണ് ഗുരുതരമായ ചട്ടലംഘനം നടന്നത്. മുഴുവൻ സീറ്റിനും പുറമെ നാൽപ്പതിലേറെ പേർ നിന്ന് കൊണ്ടാണ് ബസിൽ യാത്ര ചെയ്തത്. മറ്റുബസുകൾ കേടായത് കൊണ്ടെന്ന ന്യായീകരണമാണ് ആശുപത്രി അധികൃതർ നിരത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇങ്ങനെയാണ് യാത്ര ചെയ്തതെന്ന് ഡ്രൈവർ പറയുന്നു.