സംസ്ഥാനത്ത് കടകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി ; ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകളില്‍ പകുതി കടകള്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവർത്തിച്ചുതുടങ്ങി. ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാൻ അനുമതിയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ കടകളില്‍ തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടല്‍. 55 ദിവസത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ കടകള്‍ തുറക്കുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി 7 വരെ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ലോക്ക് ഡൗണില്‍ വിഷു, ഈസ്റ്റർ വിപണികള്‍ നഷ്ടമായി. ചെറിയ പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെ കൂടുതലാളുകള്‍ മാർക്കറ്റുകളിലേക്കെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഏറെ തിരക്കനുഭവപ്പെടാറുള്ള കൊച്ചി ബ്രോഡ്‍വേയില്‍ ഇരുവശത്തും കടകള്‍ തുറന്നുതുടങ്ങി. ആശയക്കുഴപ്പം കാരണം ചില കടയുടമകള്‍ വിട്ടുനിന്നു.

ചെറിയ തുണിക്കടകളില്‍ തിരക്കുണ്ടെങ്കിലും ശാരീരിക അകലം പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പലയിടത്തും ഇല്ല. ജ്വല്ലറികളും തുറന്നുതുടങ്ങി. മാളുകളും തിയറ്ററുകളും അടഞ്ഞുതന്നെ കിടക്കുന്നു. ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ഏതൊക്കെ കടകള്‍ തുറക്കണമെന്ന കാര്യത്തില്‍ വ്യാപാരികളുടെ സംഘടനകള്‍ യോഗം ചേർന്ന് തീരുമാനിക്കും. സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തില്‍ സജീവമാണ്. വരും മണിക്കൂറുകളില്‍ കടകളില്‍ തിരക്കേറുമെന്നാണ് കണക്കുകൂട്ടല്‍. കടയുടമകള്‍ മാർഗനിർദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...