കോട്ടയം : രാജ്യവ്യാപകമായി കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് വിലകല്പിക്കാതെ ചന്തകളില്‍ വന്‍ ആള്‍ക്കൂട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വലിയ തോതില്‍ ജനം ഇന്ന് പുറത്തിറങ്ങി. ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളില്‍ നിയന്ത്രണം മറികടന്ന് വലിയ ആള്കൂട്ടമാണ് അനുഭവപ്പെടുന്നത്.
പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ആളുകള്‍ കൂട്ടമായി രാവിലെ മുതല്‍ മാര്‍ക്കറ്റിലെത്തി. പോലീസ് പലയിടത്തും ആളുകളെ ഓടിച്ചെങ്കിലും പ്രധാന റോഡിലെല്ലാം വാഹന പരിശോധനയുണ്ടെങ്കിലും തിരക്ക് അനിയന്ത്രിതമായിരുന്നു. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വരുന്നതിനാല്‍ ഇന്ന് തിരക്കുണ്ടായേക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.