തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ലംഘിച്ച് നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റാച്യു, മ്യൂസിയം, പൂജപ്പുര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവര്ക്കെതിരെയാണ് കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 12 പേര്‍ക്കെതിരെയാണ് പോലീസ് നടപടിയുണ്ടായത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദേശാനുസരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്തവരെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ലോക്ക്ഡൗണ്‍ ലംഘനം : തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment