കോന്നി : തണ്ണിത്തോട് മണ്ണീറ തലമാനത്ത് റോഡിൽ ലോറിയിൽ തടി കയറ്റുന്നത് റോഡ് തകരുന്നതിന് കാരണമാകുന്നു. തലമാനം റോഡിന് അരികിലായി റബ്ബർ തടികൾ കയറ്റുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വലിയ മൺതിട്ടയിൽ നിന്നും തടി വലിച്ച് റോഡിലേക്ക് എറിയുന്നതും സ്ഥിരം കാഴ്ചയാണ്. റോഡിൽ തടി കയറ്റുന്നത് മൂലം റോഡിൽ ചള്ള രൂപപ്പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ റോഡ് നശിച്ചതിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരി ഇവിടെ വീഴുന്ന സ്ഥിതിയും ഉണ്ടായി.
റോഡിൽ തടി കയറ്റുന്നത് റോഡ് നശിക്കുന്നതിന് കാരണമാകുന്നു
RECENT NEWS
Advertisment