ആവേശം തിരതല്ലി ആസാദ് കീ ഗൗരവ് പഞ്ചദിന പദയാത്ര ; നാളെ രാവിലെ പന്തളത്ത് നിന്നും അടൂരിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദ് കീ ഗൗരവ് പഞ്ചദിന പദയാത്ര നാളെ മൂന്നാം ദിവസത്തിലേക്ക് കടക്കും.  ഇന്ത്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ  75ആം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നാം ദിവസമായ നാളെ (വെള്ളിയാഴ്ച) രാവിലെ പന്തളത്തുനിന്നും ആരംഭിച്ച് അടൂരില്‍ സമാപിക്കും.

രാവിലെ 10 മണിക്ക്  മുന്‍ എം.എല്‍.എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. ശിവദാസൻ നായർ പദയാത്ര  ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പറന്തലിൽ നിന്ന് അടൂരിലേക്ക് നടക്കുന്ന യാത്ര മുൻ മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പദയാത്ര അഞ്ചുമണിക്ക് അടൂരിൽ സമാപിക്കും. സമാപന സമ്മേളനം  കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ മൂവർണക്കൊടിയും ദേശീയത വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായി അണിനിരക്കുന്നത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. പദയാത്ര ജില്ലയിലെ കോൺഗ്രസിന്റെ  ചരിത്രത്തിൽ അവിസ്മരണീയമായി മാറുകയാണെന്ന് വൈസ് ക്യാപ്റ്റൻമാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ് എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...