സുനില്‍ ടീച്ചറിന്റെ 250 മത്തെ സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറിയത് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ. എം. എസ്.സുനിൽ 250 വീടുകള്‍ പൂര്‍ത്തിയാക്കി. ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 250 – മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താല്‍ കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും മുൻ എം പി യും സിനിമാ താരവുമായ സുരേഷ് ഗോപി നിർവഹിച്ചു.

വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന നിലയിൽ സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്. ആക്രി സാധനങ്ങൾ പെറുക്കി ആയിരുന്നു കുടുംബം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തമായി ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ഇവരുടെ അവസ്ഥ കാണുവാനിടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, തോമസ് ചാക്കോ, ജോഷി വെട്ടിക്കാട്, ആര്യ. സി. എൻ. എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...