ലോക്‌സഭാ ഇലക്ഷൻ 2024 ; ഭരണം മാറില്ല, 2029 ലും ഈ വണ്ടി തന്നെ ഓടുമെന്ന് ബിജെപി സ്ഥാനാര്‍ഥി ഡോ. അബ്ദുള്‍സലാം

For full experience, Download our mobile application:
Get it on Google Play

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏക മുസ്ലീം സ്ഥാനാര്‍ഥിയായിരുന്നു ഡോ. എം.അബ്ദുള്‍സലാം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എം.അബ്ദുള്‍ സലാമിനെ കളത്തിലിറക്കി മലപ്പുറം മണ്ഡലത്തില്‍ മുന്നേറ്റം നടത്താമെന്നാണ് ബി.ജെ.പി.യുടെ നീക്കം. ആളും ആരവവുമായി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോള്‍ മലപ്പുറത്തെ പ്രതീക്ഷകളും തന്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹം.

”പാര്‍ട്ടി നടത്തിയ സര്‍വേ അനുസരിച്ചാണ് മലപ്പുറത്ത് സ്ഥാനാര്‍ഥിയായത്. ഇത് എനിക്കൊരു ചലഞ്ചാണ്. അതുപോലെ ഒരു രസവുമാണ്. എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ് മലപ്പുറം. മലപ്പുറത്തുകാരെല്ലാം നല്ലവരാണ്. മുസ്ലിങ്ങളിൽ 99.99 ശതമാനവും സ്‌നേഹമുള്ളവരും വെണ്ണപോലെയുള്ളവരുമാണ്. കുറച്ചുപേര്‍ മാത്രമാണ് മറ്റുചില പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍. അവരെവച്ച് ബാക്കിയുള്ളവരെ അളക്കുന്നത് എന്തിനാണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് മലപ്പുറം. ബി.ജെ.പി.യോട് മുഖംതിരിച്ചുനില്‍ക്കുന്ന ജനവിഭാഗമാണ് ഭൂരിഭാഗവും. ബി.ജെ.പി.യോട് എന്തോ വിരോധമുള്ളവരാണ് അവര്‍. ഇത് മാറ്റിയെടുക്കുകയും മോദി നിങ്ങളുടെ ശത്രുവല്ലെന്നും നിങ്ങളുടെ രക്ഷകനാണെന്നും അവരെ പറഞ്ഞ് മനസിലാക്കലുമാണ് ആദ്യത്തെ വെല്ലുവിളി. അവരുടെ മനസ്സില്‍ കിടക്കുന്ന ഇരുട്ടിനെ മോദിയുടെ വെളിച്ചം കൊണ്ട് വൃത്തിയാക്കണം”. എന്നും അദ്ദേഹം പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...