ലോക്‌സഭാ തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാർട്ടി. പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും എഎപി ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി നടന്ന സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെച്ചത്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപി നിലപാട്. ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, ചാന്ദിനി ചൗക്ക് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചനകൾ ലഭിക്കുന്നത്.

പഞ്ചാബില്‍ ആകെ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആറെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപിയുടെ നിലപാട്. 2019-ല്‍ പഞ്ചാബില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, സഖ്യത്തിനായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ദേശീയനേതൃത്വം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...