ലോക്സഭാ തെരഞ്ഞെടുപ്പ് ; കോഴിക്കോട് ഇത്തവണയും എം പി മാർ തമ്മിൽ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഇത്തവണ എം പി മാർ തമ്മിലുള്ള പോരാട്ടം. രാജ്യസഭ എം പി യായ എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീമിനെ നേരിടുന്നത് മണ്ഡലത്തിലെ നിലവിലെ എം പി എം കെ രാഘവനാണ്. സി പി എം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിന് മണ്ഡലത്തിലുള്ള പരിചയവും രാജ്യസഭയിലെ മികവും തുണയാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. എളമരം കരീമിൻറെ പ്രചാരണത്തിൻറെ ഭാഗമായി റോഡ് ഷോ നടന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്തിയ എളമരം കരീമിന് റെയിൽവെ സ്റ്റേഷനിൽ വലിയ സ്വീകരണമാണ് എൽ ഡി എഫ് പ്രവർത്തകർ നൽകിയത്. നിയമസഭ മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ട് കോഴിക്കോട്. പക്ഷേ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനോട് പരാജയമാണ് ഫലം. എൽ ഡി എഫ് വലിയ വിജയം നേടുമെന്ന് എളമരം കരീം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...