ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജില്ലയിൽ പഴുതടച്ച ക്യാമറ നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തം. ഇതിനായുള്ള കണ്‍ട്രോള്‍ റൂമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. അവയുടെ നിരീക്ഷണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കും.

കളക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 15 ഫ്‌ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ണമായും നിരീക്ഷണത്തിലാണ്. കൂടാതെ പോളിങ് ദിവസം ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പുവരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്,...

ജോലി കഴിഞ്ഞ് കൈകാലുകൾ കഴുകുന്നതിനിടെ മുതല പിടിച്ചു ; 12 കാരന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റായിച്ച് ജില്ലയിൽ നെൽവയലിലെ ജോലിക്ക് ശേഷം കൈകാലുകൾ കഴുകുന്നതിനിടെ...

ഇറാനിലെ തെക്കൻ ഭാഗങ്ങളിൽ ആക്രമണം തുടർന്ന് യു.എസ്. ; പാലങ്ങൾ ബോംബിട്ട് തകർത്തു

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ഏഴാം...

ഇ-റിക്ഷയിലെ കമ്പി തുളച്ചുകയറി കാർ ഡ്രൈവർക്ക് ദാരുണാന്ത്യം ; യാത്രക്കാരി ഗുരുതരാവസ്ഥയിൽ

0
ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ...