ലോക്‌സഭാ തിരഞ്ഞെടുപ്പ് : തിരുവനന്തപുരം ജില്ലയിൽ ആറ് പേർ കൂടി നാമനിർദേശ പത്രിക നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് ആറ് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ട് പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ നാല് പേരും പുതിയതായി പത്രിക നൽകി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂർ (ഐഎൻസി), എസ്. രാജേന്ദ്രൻ (ബി.എസ്.പി) എന്നിവർ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക സമർപ്പിച്ചു. ശശി തരൂർ മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)) രണ്ടാമത്തെ സെറ്റ് പത്രികയും നൽകി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ഒൻപത് പേരാണ് പത്രിക നൽകിയത്. 15 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), അജയകുമാർ.സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), വിനോദ്.കെ (സ്വതന്ത്രൻ), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) എന്നിവർ നാമനിർദേശ പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സിക്ക് സമർപ്പിച്ചു. വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), മൂന്ന് സെറ്റ് പത്രികയും സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) രണ്ട് സെറ്റ് പത്രികയും നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ആറ് പേർ നാമനിർദേശ പത്രിക നൽകി. 10 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാനദിവസമായ ഇന്ന് (ഏപ്രിൽ നാല് ) രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക നൽകാം. നാളെ (ഏപ്രിൽ അഞ്ച്) ആണ് സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...