സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഡ്മിഷന്‍ ആരംഭിച്ചു
അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്സില്‍ പരിശീലനം നല്‍കുന്നത്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ അവസാന വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുന്നന്താനത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടത്തപ്പെടുക. 30 സീറ്റുകള്‍ ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക് ടാലി അക്കാഡമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍ : 6235732523,7994497989
——-
അഡ്മിഷന്‍ ആരംഭിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, ടാലി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടങ്ങി. ഫോണ്‍ : 8547632016.

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ റബര്‍ടാപ്പിംഗ് പരിശീലനം ആരംഭിക്കുന്നു. 18-45 വയസിനുള്ളില്‍ ഉള്ളവരാകണം. പരിശീലനത്തിന് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യുക.
——–
അസാപ് സമ്മര്‍ ക്യാമ്പുകള്‍
വേനല്‍ക്കാലം അടിപൊളിയാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അസാപിന്റെ അഞ്ചു ദിന സമ്മര്‍ ക്യാമ്പുകള്‍ . നാലാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്യാമ്പ് നടത്തുന്നത്. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, റോബോട്ടിക്ക്‌സ്, എആര്‍, വിആര്‍, ഡിജിറ്റല്‍ ലിറ്ററസി, ഗെയിം ഡെവല്പ്‌മെന്റ് തുടങ്ങിയ വൈവിധ്യമായ പരിപാടികള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ 26 വരെയാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക.

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സിലുളള ഹാച്ചറിയില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങള്‍ ലഭിക്കും. ഫോണ്‍ : 7511152933, 0468 2214589.
——
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയിലെ പോലീസ് സര്‍വീസില്‍ ഹവീല്‍ദാര്‍ ( ആംഡ് പോലീസ് ബറ്റാലിയന്‍)( പട്ടിക വര്‍ഗക്കാര്‍ക്കുളള പ്രത്യേക നിയമനം) (കാറ്റഗറി നം. 481/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....