Wednesday, May 1, 2024 8:07 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉൾപ്പെടെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പുനടക്കും. 16.63 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്‌സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവാം. എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട്‌ മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണർ എന്നിവരടക്കം 1600 സ്ഥാനാർഥികളാണ് മത്സരരംഗത്തായി ഉള്ളത്.

അരുണാചൽപ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്ഗഢ്‌, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

0
കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു...

മലപ്പുറത്ത് പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്

0
മഞ്ചേരി: മലപ്പുറത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെ 2.1 കിലോഗ്രാം...

ഡ്യൂട്ടിയ്ക്ക് പോയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

0
എറണാകുളം: ഡ്യൂട്ടിയ്ക്ക് പോയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പോലീസ്...

അമേഠിയിലും റായ്ബറേലിയിലും തീരുമാനം നാളെ : കെ.സി. വേണുഗോപാല്‍

0
നൃൂഡൽഹി : അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ...