ലോക്സഭാതെരഞ്ഞെടുപ്പ് : ഹരിതചട്ട പ്രവര്‍ത്തനങ്ങളുമായി ശുചിത്വമിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാതെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് വിവിധ നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളുമായി ജില്ലാ ശുചിത്വമിഷന്‍. മനുഷ്യനും പരിസ്ഥിതിക്കും ആപത്കരമായ നിരോധിത പിവിസി, പ്ലാസ്റ്റിക് – ഡിസ്പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കി പുന:രുപയോഗിക്കാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ളതുണി, പാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും നൂറു ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പരും, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യൂ.ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രമേ ഉപയോഗിക്കാവു.

ഓരോ നിയോജകമണ്ഡാലാടിസ്ഥാനത്തിനും വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള ഹരിത തെരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസ്സുകള്‍ അസിസ്റ്റന്റ്റിട്ടേണിംഗ് ഓഫീസര്‍മാരുടെ അധ്യക്ഷതയില്‍ നടന്നു വരുന്നു.
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ ഹരിത തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണവും നിര്‍ദ്ദേശങ്ങളും കൈപുസ്തകങ്ങളും നല്‍കി. ജില്ലയിലെ പരസ്യ പ്രചാരണ മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് അംഗീകൃത പരസ്യ ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം സംഘടിപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടത്തുന്നതിനായി നാമനിര്‍ദേശപത്രിക നല്‍കിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ കളക്ടറുടെകത്ത്, സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍, ഹരിതചട്ടപാലന കൈപ്പുസ്തകം, എന്നിവ നല്‍കി. ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ-ബ്ലോക്കുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ-നഗരസഭാ-ബ്ലോക്കുതലഗ്രീന്‍ പ്രോട്ടോകോള്‍ സെല്‍ രൂപീകരിച്ചു. കളക്ട്രേറ്റില്‍ ഹരിതതെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് മാതൃകാ പോളിംഗ് ബൂത്ത് സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് മാതൃകാ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഹരിതചട്ട പാലനത്തെക്കുറിച്ചുള്ള ബോധവത്കരണവും ഉണ്ടായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...