Friday, May 16, 2025 7:16 pm

ബംഗളൂരുവിലും കർണാടകയിലും 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ലോകായുക്ത

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥർ 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സുകൾക്ക് അനുസൃതമല്ലാത്ത സ്വത്തുക്കൾ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡുകൾ നടന്നത്. ബംഗളൂരുവിൽ 12 , തുമകുരുവിൽ ഏഴ്, യാദ്ഗിറിൽ അഞ്ച്, മംഗളൂരുവിൽ നാല് ,വിജയപുര ജില്ലയിൽ നാല് എന്നിങ്ങനെ സ്ഥലങ്ങളിലാണ് റെയ്ഡുകൾ. തുമകുരുവിലെ നിർമിതി സെന്ററിലെ പ്രോജക്ട് ഡയറക്ടർ, മംഗളൂരുവിലെ സർവേ സൂപ്പർവൈസർ, ഡോ. ബി.ആർ. അംബേദ്കർ വികസന കോർപ്പറേഷനിൽ ജോലി ചെയ്യുന്ന മുതിർന്ന വനിതാ ഉദ്യോഗസ്ഥ എന്നിവരുടെ വസതിയും ഓഫീസുകളും റെയ്ഡ് നടന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

ബംഗളൂരു സിറ്റി ആൻഡ് റൂറൽ പ്ലാനിംഗ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ, ലീഗൽ മെട്രോളജിയിൽ ജോലി ചെയ്യുന്ന ഇൻസ്പെക്ടർ, ഹൊസക്കോട്ടെ താലൂക്ക് ഓഫീസിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ്, യാദ്ഗിർ താലൂക്ക് ഓഫീസിലെ ഒരു സ്റ്റാഫ് അംഗം എന്നിവരുടെ വസതികളും റെയ്ഡ് ചെയ്തു. കലബുറുഗി നഗരത്തിലെ അക്കമഹാദേവി ലേഔട്ട് പ്രദേശത്തുള്ള യാദ്ഗിർ ജില്ലയിലെ തഹസിൽദാറുടെ വസതിയിലും സ്വത്തുക്കളിലും ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തി. കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ സംബന്ധിച്ച് വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്ന് ലോകായുക്ത അധികൃതർ അറിയിച്ചു. ജനുവരി 31 ന് സംസ്ഥാനത്തെ നാല് ജില്ലകളിലായി ഏഴ് സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും സ്വത്തുക്കളിലും റെയ്ഡ് നടന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിപിടിക്കിടെ മാല മോഷ്ടിച്ചെന്ന് പരാതി ; പ്രതി പിടിയിൽ

0
ആലപ്പുഴ: അടിപിടി നടക്കുന്നതിനിടെ സ്വർണമാല പൊട്ടി നിലത്തുവീണു. മാല മോഷ്ടിച്ചെന്ന് ഉടമ...

കണ്ണൂരിൽ റബർ ഷീറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു

0
കണ്ണൂര്‍: കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ റബർ ഷീറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു....

സോഫിയ ഖുറേഷിക്കെതിരെയുള്ള വിദ്വേഷ പരാമർശം : വിജയ്ഷായുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

0
ഡൽഹി: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷായുടെ...

കൈമനത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പോലീസ്

0
തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പോലീസ്....