കൈമനത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പോലീസ്. കരിമം സ്വദേശി ഷീജയുടെ മരണത്തിലെ ദുരൂഹതയാണ് നീങ്ങിയത്. സംഭവത്തിൽ ഫോറൻസിക് സംഘം പ്രാഥമിക റിപ്പോർട്ട് പോലീസിന് കൈമാറി. ആത്മഹത്യാപ്രേരണയ്ക്ക് സുഹൃത്ത് സജിയെ പോലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് ഷീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് സുഹൃത്തായ സജികുമാറിനൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. സജിയുടെ വീടിനു സമീപത്തുള്ള ആൾപാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സജിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഷീജയുടെ മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് സജിക്കെതിരെ കേസെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...