തിരുവനന്തപുരം : ലോകായുക്ത വിഷയത്തില്‍ ധാരണയിലെത്താന്‍ സിപിഐയും സിപിഎമ്മും. ഇതിനായി രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം വിശദമായ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസ്സാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സിപിഐ നീക്കം. നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്ത സമയത്തും വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് സിപിഎം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിര്‍പ്പ്.
എന്നാല്‍ നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതില്‍ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള് ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണ്ണായകമാണ്.