തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക് ബാധകമല്ലെന്നും ബെഹ്റയുടെ കാര്യത്തില്‍ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടർന്ന് ബെഹ്റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇത് ബെഹ്റയുടെ കാര്യത്തിൽ ബാധകമല്ലെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിലപാട് വ്യക്തമാക്കിയതോടെ ബെഹ്റയ്ക്ക് ഡിജിപിയായി തുടരാം.