കൊടും ക്രൂരതക്കിരയായത് മലയാളി ബാലികയെന്ന് സംശയം ; അടിയന്തിരമായി ഷെയര്‍ ചെയ്യുക

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍ : തമിഴ്നാട്ടിലെ അവിനാശിക്കടുത്ത സേവൂരില്‍ ബാലികയെ വിഷം നല്‍കി അബോധാവസ്ഥയിലാക്കിയത്തിനു ശേഷം ബാഗിലാക്കി വെയിസ്റ്റ് കൂനയില്‍ ഉപേക്ഷിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത് ക്രിസ്മസ് ദിവസമായ ഇന്ന് രണ്ടു മണിയോടെയാണ്. കുട്ടി ഇപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ യൂണിറ്റിലാണ്. ഉദ്ദേശം എട്ടു വയസ്സോളം തോന്നുന്ന ബാലിക മലയാളി ആണോ എന്ന് സംശയിക്കുന്നു. ബാലികയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നു.

ഇന്ന് പകല്‍ രണ്ടു മണിയോടെയാണ് സേവൂരിലെ വെയിസ്റ്റ് കൂനയില്‍ നിന്നും അസാധാരണ വലിപ്പമുള്ള ഒരു ബാഗ് സമീപവാസികള്‍ കണ്ടത്. ബാഗ് പ്രത്യേകം ഇരിക്കുന്നത് കണ്ട് തുറന്നു നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ബാലികയെയാണ് കണ്ടത്. ഉടന്‍ തന്നെ 108 ആംബുലന്‍സി തിരുപ്പൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ എലിവിഷം പോലെ എന്തോ നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന്  വൈകുന്നേരം ഏഴു മണിയോടെ ഐ.സി.യു ആംബുലന്‍സില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ മാറ്റി. ഇപ്പോഴും കുട്ടിക്ക് ബോധം തെളിഞ്ഞിട്ടില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണ്.

സംഭവസ്ഥലത്ത് നിന്നും ലഭിച്ച സി.സി.ടി.വി യില്‍ ജീന്‍സ് ധരിച്ച ഒരു സ്ത്രീ ഉച്ചക്ക് ഇവിടെയെത്തി കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമാകുന്നുണ്ട്. ഭിക്ഷാടന മാഫിയയുടെ കണ്ണിയാണോ ഇവരെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഗ്രൂപ്പുകളിലൂടെയാണ്  ഈ ക്രൂരകൃത്യം ആദ്യം പുറത്തറിഞ്ഞത്. റോഡ്‌ അപകടം എന്ന രീതിയിലാണ് ഈ വാര്‍ത്ത ആദ്യം പ്രചരിച്ചത്. എന്നാല്‍ അധികം വൈകാതെതന്നെ ഇതൊരു കൊലപാതകശ്രമം ആണെന്ന് തെളിയുകയായിരുന്നു. കുട്ടിക്ക് ബോധം തെളിഞ്ഞാന്‍ മാത്രമേ എന്തെങ്കിലും വിവരം ലഭിക്കുകയുള്ളൂ. ബാലികയെ കണ്ടാല്‍ മലയാളി കുട്ടിയാണെന്ന് തോന്നും. ഈ കുട്ടിയെപ്പറ്റി എന്തെങ്കിലും അറിയാവുന്നവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...