സ്ഥലംമാറ്റ നിർദേശം ഡിജിപിക്കു ബാധകമല്ലെന്നു മീണ : ബെഹ്റയ്ക്കു തുടരാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിനു മുമ്പ്  സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക് ബാധകമല്ലെന്നും ബെഹ്റയുടെ കാര്യത്തില്‍ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടർന്ന് ബെഹ്റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇത് ബെഹ്റയുടെ കാര്യത്തിൽ ബാധകമല്ലെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിലപാട്  വ്യക്തമാക്കിയതോടെ ബെഹ്റയ്ക്ക് ഡിജിപിയായി തുടരാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...