3ാം ഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 65.68% പേർ ; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 65.68 ശതമാനം പോളിങാണ് മൂന്നാഘട്ട തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വിധിയെഴുത്ത് നടന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ‌ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ല്‍ വിജയിച്ചത് ബിജെപിയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം അസം ഒഴികെയുള്ള ബിജെപി സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ഗുജറാത്തിലും പോളിങ്ങ് അറുപത് ശതമാനത്തിന് താഴെയായിരുന്നു.

മൂന്നാംഘട്ടത്തിൽ ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ബിജെപി-ജെഡിയു സഖ്യം 2019ൽ തൂത്തുവാരിയ ബിഹാറിലും പോളിങ് ശതമാനം അറുപതിന് താഴെ നിന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ മധ്യപ്രദേശിൽ പോളിങ് ശരാശരിക്ക് മുകളിലാണ്. ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയുള്ള മഹാരാഷ്ട്രയിലും ബിഹാറിലും പോളിങ് ശതമാനം ശരാശരിക്കും താഴെയാണ്. കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന കർണാകടയിൽ പോളിങ്ങ് 70 ശതമാനത്തിന് മുകളിലാണ്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...