പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പി ; ലണ്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് ലക്ഷങ്ങള്‍ പിഴ

For full experience, Download our mobile application:
Get it on Google Play

ബ്രന്റ് : പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പി. ലണ്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ. ലണ്ടനിലെ ബ്രന്റിലാണ് പാൻ മസാല പൊതുവിടങ്ങളിൽ തുപ്പുന്നതിനെതിരായ പ്രചാരണങ്ങൾക്കിടെയാണ് ഇന്ത്യക്കാർക്ക് മൂന്ന് ലക്ഷം രൂപയോളം പിഴയിട്ടത്. ബ്രന്റിലെ എഡ്ജ്‌വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴ ചുമത്തിയത്. നേരത്തെ ചുമത്തിയ കുറഞ്ഞ പിഴ ഇവർ അടച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് പിഴത്തുക വർദ്ധിപ്പിച്ചത്. 2025 ജൂണിൽ പൊതുവിടത്തിൽ പാൻ മസാല ചവച്ച് തുപ്പിയതിന് 100 പൗണ്ട് (ഏകദേശം 12000 രൂപ) പിഴയാണ് ഇരുവർക്കും ഇട്ടിരുന്നത്. ബ്രന്റ് കൌൺസിൽ ഒരു വർഷം 37 ലക്ഷം രൂപയാണ് പൊതുവിടങ്ങളിൽ നിന്ന് പാൻ മസാല ചവച്ച് തുപ്പിയത് വൃത്തിയാക്കുന്നതിനായി ചെലവിടുന്നത്. പലയിടത്തും കറകൾ നീക്കുന്നതിന് കൂടിയ സാങ്കേതിക വിദ്യയും ആശ്രയിക്കേണ്ടി വരണ്ട അവസ്ഥയും ഇവിടെയുണ്ട്.

പട്രോളിംഗിനിടെ ഇത്തരത്തിൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 പൗണ്ട് പിഴയിടുന്നത് ഇവിടെ പതിവാണ്. മുൻപ് നൽകിയ പിഴ അടയ്ക്കാതെ വന്നതാണ് നിലവിൽ വൻതുക പിഴയൊടുക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യക്കാരെത്തിയത്. അക്ഷിത് കുമാർ പട്ടേൽ കിങ്‌സ്ബറി റോഡിലെ മെട്രോ സ്‌റ്റേഷന് സമീപത്താണ് പാൻമസാല ചവച്ചുതുപ്പിയത്. വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും നൂറുപൗണ്ട് പിഴ ചുമത്തിയിരുന്നത്. പൊതുസ്ഥലങ്ങളിൽ പാൻ ചവച്ചുതുപ്പുന്നതിനെതിരേ വിവിധയിടങ്ങളിൽ ബോധവത്കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...