Sunday, June 23, 2024 11:39 am

‘ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കി ; പിണറായി വിജയന് മോഹഭംഗം’ ; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു. ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും ഷാജി വെളിപ്പെടുത്തി.

വ്യക്തിപരമായ നേട്ടം ഉണ്ടാകുന്ന കാര്യമായിട്ടും അതിനു നിന്നിട്ടില്ല. മുസ്ലീം ലീഗ് സിപിഎമ്മിനൊപ്പം ചേരുക എന്നത് വഞ്ചനയാണ്. ഇതിനൊക്കെ ദേഷ്യം പിടിച്ച് ഇപ്പോള്‍ പിണറായി വിജയൻ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ല. എല്ലാവരും വിമർശിക്കുമ്പോൾ ലീഗ് എങ്കിലും കൂടെ ഉണ്ടായെങ്കിൽ എന്ന് പിണറായിക്ക് തോന്നിക്കാണും. അതിന്‍റെ മോഹഭംഗമാണ് പിണറായി വിജയനെന്നും ഷാജി വിമര്‍ശിച്ചു. തീവ്ര ചിന്താഗതിക്കാരായ ജമാ അതെ ഇസ്ലാമിയും എസ് ഡി പി ഐയുമായി ഒത്തു തീർപ്പില്ലാത്ത പാർട്ടി യാണ് ലീഗെന്നും കെഎം ഷാജി പറഞ്ഞു. ഇന്നലെ മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെഎം ഷാജിയുടെ വിമര്‍ശനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിയമങ്ങൾ കാറ്റിൽപറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ

0
മല്ലപ്പള്ളി : നിയമങ്ങൾ കാറ്റിൽപറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ. പാറ ഉത്‌പന്നങ്ങൾ വാഹനങ്ങളിൽനിന്ന്...

റോഡുപണിക്കിടെ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങി

0
പന്തളം : കുളനട പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് എന്നും തടസ്സം. കടലിക്കുന്നിലെ...

ഐരവൺ അരുവാപ്പുലം കടവുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ തൂണുകളുടെ പണി പുരോഗമിക്കുന്നു

0
അരുവാപ്പുലം : അച്ചൻകോവിലാറിനുകുറുകെ ഐരവൺ അരുവാപ്പുലം കടവുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ...

വള്ളംകുളം മാർ ഡയനീഷ്യസ് സെന്ററിൽ ബാസ്‌കറ്റ്‌ബോൾ ചലഞ്ച് നടത്തി

0
തിരുവല്ല : കുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ കഴിവുകൾ പരീക്ഷിക്കാൻ പ്രത്യേക ചലഞ്ച് നടത്തി...