നിയമങ്ങൾ കാറ്റിൽപറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : നിയമങ്ങൾ കാറ്റിൽപറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ. പാറ ഉത്‌പന്നങ്ങൾ വാഹനങ്ങളിൽനിന്ന് റോഡിൽ വീഴുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇത് കാര്യമായ ഭീഷണിയാകുന്നത്. എഴുമറ്റൂർ, ചുങ്കപ്പാറ, ആനിക്കാട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മല്ലപ്പള്ളി താലൂക്കിലെ പ്രധാന ക്രഷറുകളും പാറമടകളും. ഇവിടെനിന്നുള്ള വഴികളെല്ലാം ടിപ്പർ ലോറികളുടെ തിരക്കിൽ അപകടമേഖലയായി മാറിയിട്ടുണ്ട്. ലോഡുമായി പോകുന്ന വാഹനങ്ങൾ മൂടിവേണം കൊണ്ടുപോകേണ്ടതെന്ന് നിയമം ഉണ്ടെങ്കിലും വണ്ടിക്കാർ തീരെ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. പ്ലാസ്റ്റിക് ചാക്കുകൾ തയ്ച്ച് എടുത്ത മേൽമൂടി കീറിപ്പറിഞ്ഞ് പറക്കുമ്പോൾ പാറപ്പൊടിയും മെറ്റലും ഒപ്പമുണ്ടാകും. മടകളിൽനിന്ന് അമിതഭാരവുമായി വരുന്ന ലോറികൾ അധികവേഗത്തിൽ വളവുകൾ തിരിയുമ്പോൾ തെറിച്ച് വീഴുന്നത് കൂറ്റൻ കല്ലുകൾ. ഏതാനുംമാസം മുമ്പ് വാലാങ്കര പൂവത്തിളപ്പ് വളവിൽ ലോറിയിൽനിന്ന് വീണതും ഇത്തരം കരിങ്കല്ലുകളായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...