ഇന്റർലോക്ക് കട്ടകൾ ഇളകി മാറുന്നത് യാത്രാ ദുരിതം വർധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിപടിയിൽ നിന്നും സംസ്ഥാന പാതയിലേക്ക് വേഗത്തിൽ എത്തി ചേരുവാൻ കഴിയുന്ന ആശുപത്രിപടി – ആർ വി എച്ച് എസ് എസ് റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇളകി മാറുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. തകർച്ച നേരിട്ടിരുന്ന റോഡ് 2023ന് മുൻപ് ഇന്റർലോക്ക് കട്ടകൾ പാകുവാൻ തുടങ്ങിയെങ്കിലും പൂർണ്ണമായി ഇന്റർലോക്ക് കട്ടകൾ പാകാതെ ഇഴഞ്ഞ് നീങ്ങിയ നിർമാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തിലേറെ എടുത്താണ് പൂർത്തീകരിച്ചത്. എന്നാൽ ഇന്റർ ലോക്ക് കട്ടകൾ പാകിയ ഭാഗം ഇളകി തുടങ്ങി. ഇങ്ങനെ ഇളകി മാറി രൂപപെട്ട കുഴികളിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. മാത്രമല്ല റോഡിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്‌ലാബുകൾ ശരിയായ രീതിയിൽ ഉറപ്പിച്ചിട്ടുമില്ല.

കാൽനട യാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോന്നി ആനക്കൂട് റോഡിൽ നിന്നും കോന്നി സെൻട്രൽ ജംഗ്ഷനിൽ കയറാതെ സംസ്ഥാനപാതയിലേക്ക് വരുവാനും കോന്നി താലൂക്ക് ആശുപത്രി, ആനത്താവളം, കോന്നി മിനി സിവിൽ സ്റ്റേഷൻ, എം എൽ എ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലേക്കും എത്തിചേരുവാൻ കോന്നിയിൽ എത്തുന്ന ആളുകൾ കൂടുതലും ഉപയോഗിക്കുന്ന റോഡ് കൂടിയാണ് ഇത്. അത്യാവശ്യം വീതിയുണ്ടായിരുന്ന റോഡിൽ സ്‌ലാബുകൾ ഉറപ്പിക്കാത്തത് കാരണം രണ്ട് വാഹനങ്ങൾ കടന്നുപോകുവാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ട്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രിസമയങ്ങളിൽ ഇതുവഴി കടന്നുപോകുന്നവർ റോഡിലെ കുഴിയിൽ വീഴുവാനും സാധ്യത ഏറെയാണ്. മാത്രമല്ല മഴക്കാലത്ത് ഓടകളിൽ കൂടി വെള്ളം ഒഴുക്കാത്തതിനാൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകുന്നത്. നിർമ്മാണത്തിന് ആവശ്യമായ പണം തികയുന്നില്ല എന്ന കാരണത്താലായിരുന്നു റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ കോന്നി പഞ്ചായത്ത് നൽകിയ വിശദീകരണം. എന്നാൽ ചുരുങ്ങിയ ചിലവിൽ ഇന്റർലോക്ക് കട്ടകൾ ഉറപ്പിക്കാവുന്ന റോഡ് അറ്റകുറ്റപണികൾ നടത്തുവാൻ വൈകിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ എന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...