കോന്നി: പയ്യനാമണ്ണില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡില്‍ പഴയ പോസ്റ്റ് ഓഫീസിന് സമീപം ആയിരുന്നു സംഭവം. രാവിലെ പാറ മടയില്‍ നിന്നും പാറ ഉത്പന്നം കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ റബര്‍ തോട്ടത്തിന്റെ മതിലില്‍ ഇടിക്കുകയും മതില്‍ പൊളിച്ച് മുന്നോട്ട് പോയ ലോറി തോടിന് മറുകരയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അപകടത്തില്‍ വാഹനം തകരുകയും ചെയ്തു. അമ്പലപ്പുഴയില്‍ നിന്നും പയ്യനാമണ്ണില്‍ എത്തി പാറ ഉത്പന്നം കയറ്റി തിരികെ മടങ്ങുമ്പോള്‍ ആണ് സംഭവം നടന്നത്. ഇറക്കത്തില്‍ ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്ന് കരുതുന്നു. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന പാറ ഉത്പന്നങ്ങള്‍ നീക്കം ചെയ്ത ശേഷം ക്രയിന്‍ ഉപയോഗിച്ച് ലോറി കരക്ക് കയറ്റി. കോന്നി പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























