കളമശ്ശേരി : ദേശീയ പാത ടി.വി.എസ് ജങ്ഷനില്‍ നിയന്ത്രണം വിട്ട തടി ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശി സ്റ്റീഫനാണ്(49) കൈവിരലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം. ടി.വി.എസ് ജങ്ഷനില്‍ എറണാകുളം ഭാഗത്ത് നിന്നും തടിക്കഷ്ണം കയറ്റി വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് സിഗ്നല്‍ തെറ്റിച്ച് വന്ന മറ്റൊരു വാഹനം കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. കൈവിരല്‍ അറ്റ ഡ്രൈവറെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്കും മാറ്റി.
തടി ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്
RECENT NEWS
Advertisment