കോഴിക്കോട് : നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു. കൊല്ലം തൃക്കോവിലകം കണ്ണനല്ല്ലൂര്‍ ചെറിക്കോണം ചിറയില്‍ കിഴക്കേതില്‍ റിയാസ്(29) ആണ് മരിച്ചത്. പുനൈയില്‍ നിന്ന് കോട്ടയത്തേയ്ക്ക് ലോഡുമായി വരികയായിരുന്നു ലോറി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്. തൊണ്ടയാട് സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടo. ലോറിക്കുള്ളില്‍ കുടുങ്ങിയ റിയാസിനെ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.