കൊടുമണ്‍ : സപ്ലെകോയുടെ ലോഡുമായി പോയ വാഹനം അങ്ങാടിക്കലില്‍ അപകടത്തില്‍ പെട്ടു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്. അങ്ങാടിക്കലില്‍ നിന്നും ഒറ്റത്തേക്ക് ഭാഗത്തേക്ക് പോയ വാഹനം അങ്ങാടിക്കല്‍ തെക്ക് മണക്കാട് ക്ഷേത്രത്തിന് സമീപം ഒരു വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന സമയം ഡ്രൈവര്‍ പുറത്തേക്ക് എടുത്ത് ചാടിയതിനാല്‍ അത്യാഹിതം ഒഴിവായി. ആര്‍ക്കും പരിക്കില്ല. കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























