അമേരിക്കയിൽ ഇറാൻ പ്രക്ഷോഭത്തെ അനുകൂലിച്ച മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. പരിഭ്രാന്തരായി ജനം നാലുപാടും ഓടി. ആളപായം ഉണ്ടോയെന്നത് വ്യക്തമല്ല. പരിക്കേറ്റ രണ്ട് പേരെ ശുശ്രൂഷിക്കാൻ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ട്രക്ക് പ്രതിഷേധക്കാർ വളയുന്നതും ഡ്രൈവർക്കെതിരെ പ്രതിഷേധിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രക്കിൻ്റെ റിയർ വ്യൂ മിററുകൾ തകർത്തിട്ടുണ്ട്. പ്രതിഷേധക്കാരിൽ നിന്നും വളരെ അകലെയായിരുന്നു ട്രക്ക്. പൊടുന്നനെ ഇത് സമരാനുകൂലികൾക്ക് നേരെ ഓടിവരികയായിരുന്നു. ഡ്രൈവറെ പൊലീസ് പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല. മാർച്ചിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സംശയിക്കുന്നുണ്ട്.

ലോസ് ആഞ്ചലസിൽ നൂറുകണക്കിനാളുകളാണ് ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിക്കാൻ അണിനിരന്നത്. 2022 ന് ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭം ഖമനേയി ഭരണകൂടത്തെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം മുന്നോട്ട് പോകുന്നത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണ് ഭരണകൂടം. 530 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. 10600 ഓളം പേർ കസ്റ്റഡിയിലാണ്. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്നാണ് ഇറാൻ ഭരണകൂടം കുറ്റപ്പെടുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...