ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം. പ്രദേശവാസിയായ അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടതാണ് സംഭവങ്ങൾക്ക് തുടക്കം. സമീപവാസിയായ അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും ചേർന്നായിരുന്നു പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത്.

ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ എടുത്തത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നു. മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതോടെ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പോലീസിൽ പരാതി നൽകിയതോടെ അരുൺ, ജിഷ്ണു എന്നിവരെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇരുവരും നേരത്തെ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...