ചെങ്ങന്നൂര്‍: 145 ക്വിന്‍റല്‍ നെല്ല് കയറ്റിയ ലോറി ആറ്റില്‍ മറിഞ്ഞു. ഡ്രൈവറും സഹായിയും അല്‍ഭുതകരമായി രക്ഷപെട്ടു. ചെന്നിത്തല വാഴക്കൂട്ടം കടവിന് വടക്ക് കളിക്കല്‍ ചിറയുടെ വടക്കെ വളവില്‍ പുത്തനാറ്റിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ വിശ്വനാഥ(52)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി സിബി നിസാര പരിക്കുകളോടെ രക്ഷപെട്ടു.
അപ്പര്‍ കുട്ടനാടന്‍ കാര്‍ഷിക മേഖലയായ ചെന്നിത്തല പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തില്‍ നിന്ന് നെല്ല് ശേഖരിച്ച് കാലടി കല്‍പന മില്ലിലേക്ക് പോകുകയായിരുന്നു ലോറി. റോഡിന്റെ തിട്ട ഇടിഞ്ഞാണ് ആറ്റിലേക്ക് മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് സിബി ഡോര്‍ തുറന്ന് പുറത്ത് ചാടി. വള്ളത്തില്‍ മീന്‍പിടിക്കുന്നവരാണ് ഡൈവറെ ലോറിയില്‍നിന്ന് പുറത്തെടുത്തത്. മാന്നാര്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏതാനും വര്‍ഷം മുമ്പ് സമാനമായ അപകടം സംഭവിച്ചിരുന്നു. അടുത്തിടെയാണ് വാഴക്കൂട്ടം കടവ് – പാമ്പനം ചിറ റോഡ് ടാര്‍ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.