ജീവനക്കാരുടെ അ​ശ്രദ്ധ മൂലം പൂച്ചയെ നഷ്ടമായി ; മാപ്പുപറഞ്ഞ് എയർ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എയർ ഇന്ത്യയുടെ അശ്രദ്ധമൂലം പൂച്ചയെ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി യാത്രക്കാരൻ. ഡൽഹി വിമാനത്താവളത്തിൽവെച്ച് പൂച്ചയെ നഷ്ടമായെന്നാണ് പരാതി. ഡൽഹി വിമാനത്താവളത്തിൽ നിന്നും ഇംഫാലിലേക്കുള്ള യാത്രക്കിടെയാണ് പൂച്ചയെ നഷ്ടമായത്. സോണി എസ് സോമർ എന്ന യാത്രക്കാരനാണ് ട്വിറ്ററിലൂടെ സുഹൃത്തിനുണ്ടായ ദുരനുഭവം വിവരിച്ചത്.വിമാനത്തി​ൽ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് പൂച്ചയെ ഒപ്പം കൊണ്ടു പോകുന്നതിനായി ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ ബിസിനസ് ക്ലാസിലേക്ക് മാ​റ്റാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സാധ്യമാവില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചതോടെ പൂച്ചയെ കാർഗോയിൽ കൊണ്ടു പോവാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെച്ച് ജീവനക്കാരൻ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ പൂച്ചകളിലൊന്ന് കൂടുതുറന്ന് പുറത്ത് പോവുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരു പൂച്ചയെ കാർഗോയിൽ അയച്ച് യാത്ര തുടരുകയായിരുന്നുവെന്ന് തോമർ വ്യക്തമാക്കുന്നു. സുഹൃത്തിന്റെ ദുരനുഭവത്തെ കുറിച്ചുള്ള ട്വീറ്റ് ശ്രദ്ധയി​ൽപ്പെട്ട എയർ ഇന്ത്യ ഫോണിൽ വിളിച്ച് ക്ഷമചോദിച്ചുവെന്നും തോമർ പറഞ്ഞു. എന്നാൽ, ക്ഷമാപണമല്ല നഷ്ടപ്പെട്ട പൂച്ചയെയാണ് തങ്ങൾക്ക് ആവശ്യമെന്നും തോമർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...