ലോട്ടറി ഏജൻ്റിനെതിരായ പരാതിയുടെ പേരിൽ ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോട്ടറി ഏജൻ്റായ ഭർത്താവിനെതിരെ പരാതിയുണ്ടെന്ന കാരണത്താൽ ഭാര്യയ്ക്ക് സമ്മാനം നൽകാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്റിന്റെ ഭാര്യക്ക് ഒന്നാം സമ്മാനം നിഷേധിച്ച ലോട്ടറി വകുപ്പിൻ്റെ നടപടിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലോട്ടറി വകുപ്പിന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ മഞ്ജു ലോട്ടറീസ് ഏജന്റിന്റെ ലൈസൻസ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഈ കമ്പനിയുടെ പാർട്ണർ ആണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരൻ്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്. 2015 ലെ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കിട്ടിയ 65 ലക്ഷം രൂപ തടഞ്ഞ നടപടിക്കെതിരെയാണ് ഷിത കോടതിയെ സമീപിച്ചത്.  ലോട്ടറി ഏജന്റിനെതിരെ കേസ് ഉണ്ടെങ്കിലും ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സമ്മാനത്തുക  കൈമാറാൻ നിർദേശിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...