Saturday, April 27, 2024 7:22 pm

കണ്ണൂരിൽ വ്യാപക ലോട്ടറി തട്ടിപ്പ് ; സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ പ്രിന്റ് വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റുകൾ മൊത്തമായി വാങ്ങിയ ശേഷം സമ്മാനാർഹമായ ടിക്കറ്റ് കളർ പ്രിന്റ് ചെയ്ത് വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്. സാധാരണക്കാരായ ചില്ലറ ലോട്ടറി വിൽപ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവരിൽ അധികവും. നടന്ന് വിൽപ്പന നടത്തുന്ന ഇവരിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ്. സമ്മാനർഹമായ ടിക്കറ്റുകളുടെ കളർ പ്രിൻ്റുകൾ നൽകി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്.

സ്റ്റാളുകളിൽ എത്തി ബാർകോഡ് സ്കാൻ ചെയ്യുമ്പോഴാകും വിൽപ്പനക്കാർ തട്ടിപ്പ് മനസിലാക്കുന്നത്. തളിപ്പറമ്പ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളിൽ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പിനിരയായി. ലോട്ടറി വിൽപ്പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകൾ.
യഥാർത്ഥ ടിക്കറ്റാണോ എന്ന് ചില്ലറ വിൽപ്പനക്കാർക്ക് കണ്ടെത്താൻ കഴിയാത്തതാണ് തട്ടിപ്പിനിരയാകാൻ കാരണം. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വിൽപ്പനക്കാർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്റോ ആന്റണിയുടെ ബഹുഭൂരിപക്ഷ വിജയം ഉറപ്പ് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ...

ഒടുവില്‍ ഒപ്പിട്ടു ; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ 5 ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

0
തിരുവനന്തപുരം : പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ്...

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും, ആളുകൾ പരിഭ്രാന്തരാകരുത് ; നടക്കുന്നത് ട്രയല്‍ റണ്‍...

0
ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി,...

അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3...

0
പത്തനംതിട്ട : അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍...