ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിന് : മന്ത്രി കെ.എന്‍.ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോട്ടറിയില്‍ നിന്നും ലഭ്യമാകുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് ധന വകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാല്‍. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023 – 24 ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയില്‍ കിട്ടുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേയ്ക്ക് തന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാര്‍ഗമാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തപ്പെടുത്തും.പൊതു സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനുമെന്ന നിലയില്‍ സമ്മാനമെന്നതിനപ്പുറം ചാരിറ്റിയായും ലോട്ടറിയെടുക്കുന്ന നിലയും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോട്ടറി സമ്മാനത്തുകയും സമ്മാനങ്ങളും വര്‍ധിപ്പിക്കണമെന്ന നിരവധി അഭ്യര്‍ഥനകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ലോട്ടറി തൊഴിലാളികളുടെയും ഏജന്റുമാരുടെയും ഇത്തരം അഭ്യര്‍ഥനകളും സര്‍ക്കാര്‍ അനുഭാവത്തോടെ സ്വീകരിച്ച് സമ്മാനങ്ങള്‍ വധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ സമ്മാനഘടനയില്‍ വലിയ വര്‍ദ്ധനവ് വരുത്തിയാണ് ഇത്തവണത്തെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കിയത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയര്‍ത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായും നല്‍കുന്നത്. ഇതോടെ 2023-24 ക്രിസ്തുമസ് – പുതുവത്സര ബമ്പര്‍ 21 കോടീശ്വരന്‍മാരെയാണ് സൃഷ്ടിക്കുന്നത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും മൂന്നു വീതം ആകെ 30 പേര്‍ക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേര്‍ക്കും നല്‍കുന്നു. ഇവയ്ക്ക് പുറമെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ലഭിക്കുന്ന സമ്മാനത്തുക ഫലപ്രദമായി എത്തരത്തില്‍ വിനിയോഗിക്കാം എന്നത് സംബന്ധിച്ച് ഭാഗ്യക്കുറി ജേതാക്കള്‍ക്ക് ലോട്ടറി വകുപ്പു വഴി പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ.എന്‍ബാലഗോപാല്‍ പ്രകാശനം ചെയ്തു. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയും ആകര്‍ഷകമായ സമ്മാനഘടനയുമാണെത്തുന്നത്. ഒന്നാം സമ്മാനമായി 10കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നല്‍കുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ് നറുക്കെടുപ്പ് 2024 മാര്‍ച്ച് 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ധന വകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. രണ്ടാം സമ്മാനത്തിന്റെ ആദ്യ രണ്ടു നറക്കെടുപ്പുകള്‍ യഥാക്രമം ആന്റണി രാജു എംഎല്‍എ, സോനാ നായര്‍ എന്നിവരും നിര്‍വഹിച്ചു. XC 224091 (പാലക്കാട്) എന്ന നമ്പരാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...