സമ്മാനത്തുക തട്ടിയെടുത്ത ലോട്ടറി മോഷ്ടാവിനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് മോഷ്‌ടിച്ച് പണം കൈക്കിലാക്കിയ പ്രതി പോലീസിന്‍റെ പിടിയിൽ.വേങ്ങേരി വയലേടത്ത് മുബീഷാ നിവാസിൽ ഹമിയത്ത് (28) ആണ് കോഴിക്കോട് ചേവായൂർ പോലീസിന്‍റെ പിടികൂടിയത്. കഴിഞ്ഞ ജൂലൈ 20നാണ് കേസിനാസ്‌പദമായ സംഭവം. തടമ്പാട്ട് താഴത്തുള്ള ലോട്ടറി കടയുടെ ഓട് പൊളിച്ചാണ് പ്രതി അകത്തു കയറിയത്. പതിനാറായിരം രൂപയോളം വില വരുന്ന ലോട്ടറിയാണ് മോഷ്‌ടിച്ചത്. നറുക്കെടുപ്പ് വന്നപ്പോൾ മോഷ്‌ടിച്ച ലോട്ടറികളിൽ ഒരു ലോട്ടറിക്ക് 8000 രൂപ സമ്മാനം അടിച്ചു. കടയുടമ പരാതി ചേവായൂർ പോലീസിന് നൽക്കുകയും സമ്മാനത്തുക വാങ്ങുന്നതിന് എന്തായാലും മോഷ്ട്ടവ് കടയിൽ എത്തുമെന്ന് പോലീസ് ഉറപ്പിച്ച കാത്തിരുന്നു. ലോട്ടറി കടകളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കുകയും വിവരം കൈമാറുകയും ചെയ്‌തു. ഇതിൻ്റെ അടിസ്ഥാനത്തിൽ സമ്മാനം അടിച്ച ലോട്ടറി മാറിയ കടയിൽ നിന്ന് മോഷ്‌ടാവിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചു. ഉടൻതന്നെ ചേവായുർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചേവായൂർ പോലീസ് ഇൻസ്പെക്‌ടർ എസ് സജീവ്, എസ് ഐ നിമിൻ ദിവാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...