തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ബംബര്‍ ഒഴികെയുള്ള എല്ലാ ലോട്ടറി ടിക്കറ്റുകള്‍ക്കും ഇന്നു മുതല്‍ വില വര്‍ധിക്കും. ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയായാണ് വര്‍ധിപ്പിച്ചത്. ‘കാരുണ്യ’യുടെ വില 50 രൂപയില്‍ നിന്നു 40 രൂപയായി കുറഞ്ഞപ്പോള്‍ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയില്‍ നിന്ന് 40 രൂപയായി.
ലോട്ടറി നികുതി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി വര്‍ധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ വിലയും സമ്മാന ഘടനയും നടപ്പാക്കിയത്. സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആറുകോടി ഒന്നാം സമ്മാനം നല്‍കുന്ന സമ്മര്‍ ബംബര്‍ വിപണിയിലിറക്കിയിട്ടുണ്ട്. ടിക്കറ്റ് വില 200 രൂപ. ടിക്കറ്റുകള്‍ വ്യാജനല്ല എന്ന് ഉറപ്പാക്കാന്‍ ഈ മാസം 14 മുതല്‍ നറുക്കെടുക്കുന്നവയില്‍ ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.