അന്ധയോടും അന്ധക്കരണം… ബൈക്കിലെത്തിയ ആള്‍ ലോട്ടറിടിക്കറ്റുകള്‍ തട്ടിയെടുത്തു കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  പെരുമ്പാവൂരില്‍ വഴിയോരത്ത് ലോട്ടറി വിൽക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയ ആള്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു. പി. പി റോ‍ഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിൽ റോഡരികിലിരുന്നു വിൽപന നടത്തുന്ന ലിസി ജോസാണ് കബളിപ്പിക്കപ്പെട്ടത്.

6 മാസത്തിനിടയിൽ രണ്ടാം തവണയാണ് ഇവരെ കബളിപ്പിക്കുന്നത്. ബൈക്കിലെത്തിയയാൾ ലോട്ടറിയുടെ നമ്പറുകൾ നോക്കട്ടെയെന്നും പറഞ്ഞ്  3 ബണ്ടിൽ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുന്നുവെന്ന്  ലിസി പറഞ്ഞു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്.

4800 രൂപ വിലവരും. ആരാണ് കബളിപ്പിച്ചതെന്നു സൂചനകളൊന്നുമില്ലെന്ന് ലിസി പറഞ്ഞു. രാവിലെ 8നായിരുന്നു സംഭവം. പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം.  കഴിഞ്ഞ ഒക്ടോബർ 21നും ഇവർ കബളിപ്പിക്കപ്പെട്ടിരുന്നു.  കബളിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ലിസി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...