പ്രണയാഭ്യര്‍ഥന നിരസിച്ച 21കാരിക്ക്​ കൊറിയര്‍ വഴി സെക്​സ്​ ടോയ്​സ് ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന്​ 21 കാരിക്ക്​ സെക്​സ്​ ടോയ്​സ്​ അയച്ചുകൊടുക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്​ത യുവാവിനെ അറസ്സ് ചെയ്‌തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കുനാല്‍​ അ​ങ്കോല്‍ക്കറിനെ മുംബൈയില്‍ വെച്ച്‌​ പോലീസ് അറസ്റ്റ്​ ചെയ്​തത്​.

വിദ്യാര്‍ഥിനിക്ക്​ കുനാല്‍ ഇ-കോമേഴ്​സ്​ ​സൈറ്റുകള്‍ വഴിയാണ്​ സെക്​സ്​ ടോയ്​സ്​ അയച്ചുകൊണ്ടിരുന്നത്​. ക്യാഷ്​ ഓണ്‍ ഡെലിവറി സംവിധാനത്തിലാണ്​ കുനാല്‍ പ്രൊഡക്​ടുകള്‍ സൈറ്റ്​ വഴി ഓര്‍ഡര്‍ ചെയ്യുന്നത്​. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്​ പിന്നാലെയാണ്​ ഇത് തുടങ്ങിയതെന്ന്​ പോലീസ്​ ചൂണ്ടിക്കാട്ടി.

വീട്ടിലേക്ക്​ ഇത്തരം ഉപകരണം അയക്കുന്നത്​ സംബന്ധിച്ച്‌​ പെണ്‍കുട്ടി ഫെബ്രുവരിയില്‍ മലാദ്​ പോലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേസ്​ മുംബൈ പോലീസിന്‍റെ സൈബര്‍ സെല്ലിന്​ കൈമാറുകയായിരുന്നു.

​ ആദ്യം കൊറിയര്‍ കമ്പനികള്‍ മുഖേന പോലീസ് പ്രതിയെ അന്വേഷിച്ചെങ്കിലൂം ഒരിടത്തും ഇയാള്‍ പേര്​ വെച്ചിരുന്നില്ല. ശേഷം വി.പി.എന്‍ വിവരങ്ങള്‍ ആരാഞ്ഞു. ഒരോ തവണയും വെവ്വേറെ ഐ.പി അഡ്രസിലാണ്​ ഇയാള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്​തിരുന്നത്​. പ്രദേശ​ത്തെ 500 ലധികം സേവനദാതാക്കളെ പോലീസ്​ പരിശോധനക്ക്​ വിധേയമാക്കി. ഒടുവില്‍ സാ​ങ്കേതിക വിദഗ്​ധന്‍മാരുടെയും ഇന്‍റലിജന്‍സിന്‍റെയും സഹായത്തോടെയാണ്​ സൈബര്‍ സെല്‍ കുനാലിനെ കുടുക്കിയത് .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...