പോലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പോലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു. കൊല്ലം റൂറൽ പോലീസിലെ എസ്.ഐ യുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പോലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.

കൂടുതൽ പോലീസുകാരെ യുവതി കെണിയിൽ വീഴ്ത്തിയതായി സംശയിക്കുന്നു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് വലയിൽ അകപ്പെട്ടത്. ഇവരിൽ മിക്കവർക്കും ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്തു.

അതേസമയം വീഡിയോ കോൾ ഹണിട്രാപ്പ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന് കേരള പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹണിട്രാപ്പിൽ പെട്ടാൽ തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും ഉടൻ പോലീസിൽ പരാതി നൽകണമെന്നുമായിരുന്നു നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...